ആജീവനാന്തകരുണയുടെ മിഷനറി ഫാ.ജെയിംസ് മഞ്ഞാക്കൽ


ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് കരുണയുടെ മിഷനറിയായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച ഫാ. ജെയിംസ് മഞ്ഞാക്കലിനെ അജീവനാന്ത കരുണയുടെ മിഷനറിയായി മാർപാപ്പാ നിയമിച്ചതിൽ ഭാരതസഭക്ക് ആനന്ദം.

ഇതു സംബനധിച്ചുള്ള വത്തിക്കാന്റെ ഔദ്യോഗിക നിയമന പുരസ്‌കാരം ജർമ്മനിയുടെ അപ്പസ്‌തോലിക് ന്യൂൺഷിയോ നിക്കോളാ എലേറോവിച്ച് ഫാ. ജയിംസിന് നേരിട്ട് നൽകി. യൂറോപ്പിലെ ഭാഷകളോ സംസ്‌കാരമോ കൈവശമാക്കാതെ തന്റെ ശാരീരിക സഹനങ്ങളെ അവഗണിച്ച് ഒരു വീൽചെയറിൽ ഇരുന്ന് യൂറോപ്പിലെ ആയിരങ്ങൾക്ക് വചനപ്രഘോഷണങ്ങളിലൂടെ യേശുവിന്റെ കരുണയെ പ്രഘോഷിക്കുകയാണ് ഫാ.ജയിംസ്. അദേഹത്തെ പ്രശംസിച്ചുകൊണ്ടും ആ ജീവനാന്ത കരുണയുടെ മിഷനറിയായി നിയമിച്ചുകൊണ്ടുമുള്ള കത്തും അദേഹത്തിന് പാപ്പ നൽകി. ഇതൊടൊപ്പം ഏപ്രിൽ എട്ടിന് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ദിവ്യബലി അർപ്പിക്കുവാനും തുടർന്ന് പോപ്പിനെ നേരിട്ടു കാണുന്നതിനുള്ള ക്ഷണക്കത്തും ഇതോടൊപ്പം ജെയിംസച്ചന് കൈമാറിയിട്ടുണ്ട്.

എട്ടുമുതൽ 10 വരെ വത്തിക്കാനിൽ നടക്കുന്ന കരുണയുടെ മിഷനറിമാരുടെ സംഗമത്തിൽ ജെയിംസച്ചൻ അനുഭവസാക്ഷ്യം പങ്കുവക്കും. ഫാ. ജെയിംസ് മഞ്ഞാക്കൽ വിജയപുരം രൂപതയിലെ അതിരമ്പുഴയിലുള്ള കാരിസ്ഭവൻ സമൂഹത്തിലെ അംഗമാണ്. എം.എസ്.എഫ്.എസ് സഭയിലെ ഫാ.ജിജോ മഞ്ഞാക്കലിനെയും ഫാ മാരിയോ ഡിസൂസായെയും സംഗമത്തിലേക്ക് മാർപാപ്പ ക്ഷണിച്ചിട്ടുണ്ട്.

Go to the previous page